Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VigilanceRaid

ഓ​പ്പ​റേ​ഷ​ൻ ക​ളി​ക്ക​ളം; സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ക​ളി​ക്ക​ളം എ​ന്ന പേ​രി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്ത് വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. പൈ​ക പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ധ​ന​വി​നി​യോ​ഗ​ത്തി​ൽ ക്ര​മ​ക്കേ​ടും കാ​ഷ് ബു​ക്കും സ്റ്റോ​ക്ക് ര​ജി​സ്റ്റ​റും കൃ​ത്യ​മാ​യി സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

മു​ൻ സ്റ്റേ​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റി​ന് സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ബ​ത്ത​ക​ൾ ന​ൽ​കി​യെ​ന്നും സം​ഘം ക​ണ്ടെ​ത്തി. 2019 മു​ത​ൽ 2021 മേ​യ് വ​രെ ഒ​രു  ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു പ​രി​ശീ​ല​ക​ന് താ​മ​സ​ബ​ത്ത​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ച​ട്ട​വി​രു​ദ്ധ​മാ​യി അ​നു​വ​ദി​ച്ച​താ​യും വി​ജി​ല​ൻ​സി​ന് വി​വ​രം ല​ഭി​ച്ചു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ ന​ട​ന്ന ഇ​ട​പാ​ടു​ക​ളാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക, യോ​ഗ്യ​ത നേ​ടാ​ത്ത താ​ര​ങ്ങ​ളെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം, ഭ​ക്ഷ​ണ​വും സ്റ്റൈ​പ​ൻ​ഡും അ​നു​വ​ദി​ച്ച​തി​ലെ വീ​ഴ്ച​ക​ൾ, വ്യാ​ജ മ​ത്സ​ര​ഫ​ല​ങ്ങ​ൾ ത​യാ​റാ​ക്കി​യെ​ന്ന പ​രാ​തി, ഹോ​സ്റ്റ​ൽ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ യാ​ത്ര​ക​ൾ, സ​ർ​ക്കാ​ർ ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്ന ആ​രോ​പ​ണം തു​ട​ങ്ങി​യ​വ​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ണ്ട്.

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന് ല​ഭി​ച്ച പ​രാ​തി​ക​ളും വി​ജി​ല​ൻ​സി​ന് കൈ​മാ​റി​യി​രു​ന്നു. യു​വ​താ​ര​ങ്ങ​ൾ​ക്കാ​യി വാ​ങ്ങി​യ സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ പൂ​ഴ്ത്തി​വ​ച്ച​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ രേ​ഖ​ക​ൾ വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 

Latest News

Corehub Up